
മുണ്ടക്കയത്ത് കണ്ടത് അലീഷയല്ല ജെസ്ന തന്നെയെന്ന നിഗമനത്തില്‍ പൊലീസ്. മുണ്ടക്കയത്ത് സിസിടിവിയില്‍ ദൃശ്യത്തിലുള്ളത് ജെസ്നയെന്നുറപ്പിച്ച് പോലീസ്. ഇത് തങ്ങളുടെ ദൃശ്യമെന്ന് അവകാശപ്പെട്ട് ആരും തന്നെ എത്തിയില്ല എന്ന് ജില്ലാ പോലീസ് മേധാവി ടി.നാരായണന് പറഞ്ഞു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് സി.സി.ടി.യി.ല്‍ കണ്ടത് ജെസ്നയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിച്ചിട്ടില്ല.
നേരത്തെ ജെസ്നയുടെ തിരോധാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു് പൊലീസ്. മുണ്ടക്കയത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത് ജെസ്നയാണെന്ന് സംശയം ബലപ്പെട്ടതോടെയായിരുന്നു ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്. അലീഷയെന്ന വെള്ളനാട് സ്വദേശിയാണ് ദൃശ്യങ്ങളിലെന്ന സൂചനയുണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പൊലീസ് ഇക്കാര്യം തെറ്റാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)