
ബെംഗളൂരു: പത്തനംതിട്ടയില്‍ നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്നയെ ബെംഗളൂരു വിമാനത്താവളത്തില്‍ കണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ല. പ്രാഥമിക അന്വേഷണത്തില്‍ അത് ജസ്നയാണെന്നതിന് തെളിവൊന്നും ലഭിച്ചില്ല. കെംപെഗൗഡ വിമാനത്താവളത്തിന്റെ അഭ്യന്തര സര്‍വീസ് വിഭാഗത്തിലെത്തിയ അന്വേഷണസംഘം ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളും പരിശോധിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞത്. പത്തനംതിട്ടയില്‍ നിന്നെത്തിയ അന്വേഷണ സംഘം ബെംഗളൂരു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു ജസ്നയെ കണ്ടു എന്നു പറയപ്പെടുന്ന ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചത്.
കഴിഞ്ഞ മാസം ജൂണ്‍ അഞ്ചിന് ജസ്നയോടു രൂപസാദൃശ്യമുള്ള പെണ്‍കുട്ടി ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിച്ചതായുള്ള രഹസ്യവിവരത്തിന്റെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വ്യാഴാഴ്ച്ച രാവിലെ ബെംഗളൂരുവിലെത്തി പരിശോധന നടത്തിയത്.
കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിനായിരുന്നു ജസ്നയെ മുണ്ടക്കയത്തേക്കുള്ള യാത്രാമധ്യേ കാണാതായത്. ഒരുലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിക്കുകയും പൊതുജനങ്ങള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഇടങ്ങളില്‍ പരിശോധനനടത്തുകയും ചെയ്തിരുന്നുവെങ്കിലും ജസ്നയുടെ തിരോധാനം സംബന്ധിച്ച് ഇതുവരെ യാതൊരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)