
കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പദ്ധതി പ്രകാരം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രു വര്‍ഷത്തെ നിയമനത്തിന് കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സര്‍വകലാശാല ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ജേണലിസം ഡിപ്ലോമയും. പി.ആര്.ഡി മീഡിയ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മലയാളം ടൈപ്പ് റൈറ്റിംഗ്, ഇന്റര്‍നെറ്റും വെബ്സൈറ്റും ഉപയോഗിച്ചുള്ള പരിചയം എന്നിവ വേണം.
ഉയര്‍ന്ന പ്രായപരിധി 38 വയസ്. പ്രതിമാസ പരമാവധി വേതനം: 14,000 രൂപ. ഒഴിവുകളുടെ എണ്ണം: രണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലൈ 13. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന് പി.ഒ, കണ്ണൂര്‍, 670002, ഇമെയില്‍: kannurdio@gmail.com.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)