
ഇതെന്ത് കോപ്രായമാണ് സുരേഷ് ഗോപി നിങ്ങളീ കാണിക്കുന്നത്. സുരേഷ് ഗോപിക്കെതിരെ വി. ശിവന്‍കുട്ടി. രാഷ്ട്രീയ കൊലപാതകത്തില്‍ കൊല്ലപ്പെട്ട എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ വീട്ടില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അവിടെയുള്ള നാട്ടുകാര്‍ക്കൊപ്പം ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഇതിനെതിരെ തുറന്നടിച്ചിരിക്കുകയാണ് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ വി. ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം.
എങ്ങനെയാണ് നിങ്ങള്‍ക്കിങ്ങനെ പൊട്ടിച്ചിരിച്ച് സെല്‍ഫി എടുക്കാന്‍ കഴിയുന്നത്. സെല്‍ഫി എടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കള്‍ ബിജെപി അംഗമായതിനു ശേഷമാകുമെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)