
പത്തനംതിട്ട: ജസ്ന തിരോധാനത്തില്‍ നിര്‍ണായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ജെസ്നയുടെ ദൃശ്യങ്ങളാണ സി.സി.ടി.വിയില്‍ നിന്നും ലഭിച്ചത്. മുണ്ടക്കയം ടൗണിലെ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കടയില്‍ നിന്നുള്ള സി.സി.ടി.വിയില്‍ നിന്നാണു ജെസ്നയുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തത്. ഇടിമിന്നലില്‍ ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ നഷ്ട്ടപ്പെട്ടിരുന്നു.തുടര്‍ന്ന് പൊലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ ഇവ വീണ്ടെടുക്കുകയായിരുന്നു.കാണാതായ ദിവസം മാര്‍ച്ച് 22ന് പകല്‍ 11.44നു കടയുടെ മുന്നിലൂടെ നടന്നു പോകുന്ന ജെസ്നയുടെ ദൃശ്യങ്ങളാണു ലഭിച്ചിരിക്കുന്നത്.മിനിറ്റുകള്‍ക്ക് ശേഷം ജെസ്നയുടെ ആണ്‍സുഹൃത്തിനെയും വിഡിയോയില്‍ കാണുന്നുണ്ട്. എന്നാല്‍ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഇതിലില്ല.
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജെസ്ന ധരിച്ചിരുന്നത് ചുരിദാര്‍ ആയിരുന്നു. പക്ഷെ മുണ്ടക്കയത്തു നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ജെസ്ന ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്. ജസ്നയുടെ കൈയില്‍ ഒരു ബാഗും തോളില്‍ മറ്റൊരുബാഗും കാണുന്നുണ്ട്. ജെസ്ന മുണ്ടക്കയത്ത് എത്തിയ ശേഷം ഷോപ്പിങ്ങ് നടത്തിയതായാണ് സൂചനയുണ്ട്. ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്ന തന്നെയാണെന്നതും ആണ്‍സുഹൃത്തിനെയും സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചു. അന്വേഷണം വഴിമുട്ടി നില്ക്കുന്ന സാഹചര്യത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരി നല്കിയ ഹര്‍ജി ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ്ദൃശ്യങ്ങള് ലഭിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)