
കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ന ജെയിംസിന് വേണ്ടി സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെങ്കിലും ഇതുവരെ ഫലം കണ്ടില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. ജസ്നയ്ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയെന്നും പൊലീസ് വ്യക്തമാക്കി. ജസ്നയെ കാണ്ടെത്താനുള്ള അന്വേഷണം സിബിഐക്ക് വിടണമെന്ന് സഹോദരന്റെ ഹര്‍ജിയിലാണ് അന്വേഷണ ഉദ്യാഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി ആര് ചന്ദ്രശേഖരപിള്ളയുടെ വിശദീകരണം.
അതേസമയം അന്വേഷണം ഊര്‍ജിതമാക്കാനുള്ള നടപടി തേടുന്നതിന് പകരം ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതെന്തിനാണെന്നും കോടതി ആരാഞ്ഞു. ജസ്നയെ ആരെങ്കിലും തടവില്‍ വെച്ചെന്ന ആശങ്കയില്ലാത്ത സാഹചര്യത്തില്‍ കോടതി മുഖേന ഉചിതമായ ബദല്‍ മാര്‍ഗം തേടുകയാണ് വേണ്ടിയിരുന്നതെന്നും കോടതി വ്യക്തമാക്കി. സഹോദരന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തുടര്‍ന്ന് ഹര്‍ജി ചൊവ്വാഴ്ച വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)