
പത്തനംതിട്ട: ജസ്ന കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നിതിനിടെ ജെസ്ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്ന് ജെസ്നയുടെ സഹോദരന് ജെയ്സ് പറഞ്ഞു. എന്നാല്‍ സുഹൃത്തിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളില്ലാത്തതു കൊണ്ടാണ് താന്‍ ആരോപണം ഉന്നയിക്കാത്തതെന്നും ജെയ്സ് പറഞ്ഞു. ജെസ്ന അവസാനമായി സന്ദേശമയച്ചത് ഇയാള്‍ക്കാണ്. എന്നാല്‍ സുഹൃത്തിനെ നേരിട്ട് പരിചയമില്ല. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. നുണപരിശോധനയ്ക്ക് വിധേയരാവാനും തങ്ങള്‍ തയ്യാറാണെന്നും പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ജെയ്സ് പറഞ്ഞു.
ജെസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും ജെസ്നയുടെ സുഹൃത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താന്‍ ജെസ്നയുടെ കാമുകനല്ലെന്നും സുഹൃത്ത് വ്യക്തമാക്കിയിരുന്നു. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള് മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇക്കാര്യം പോലിസിനോടും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ തുടരെ തുടരെ പോലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് ഒരു സ്വകാര്യചാനലിനോട് വ്യക്തമാക്കിയിരുന്നു.
അതേസമയം, തിരോധാനവുമായി ബന്ധപ്പെട്ട് ജെസ്നയുടെ കുടുംബത്തിനെതിരെയും അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജെസ്ന വീട് വിട്ടിറങ്ങിപ്പോകാനുണ്ടായ സാഹചര്യം എന്താണെന്ന് കണ്ടെത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)