
കൊച്ചി: കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം സിബിഐ-ക്ക് വിടണമെന്നാവശ്യം. സഹോദരനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മകളെ കാണാതായെന്ന പിതാവിന്റെ പരാതിയില്‍ വെട്ടൂച്ചിറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസ് സി.ബി.ഐ-ക്ക് വിടണമെന്നാവശ്യപ്പെട്ടാണ് സഹോദരന് ജയ്സ് ജോണ്‍ ജയിംസും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ഹര്‍ജി നല്‍കിയിരിക്കുന്നത്. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. എങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കിയിയിരുന്നു. എന്നിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
മാര്‍ച്ച് 22-നാണ് പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്ന മറിയ ജയിംസിനെ കാണാതായത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)