.jpg)
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ജസ്ന മരിയയുടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഉത്തരവായി.ഡിജിപിയാണ് ഉത്തരവ് ഇറക്കിയത്. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി മുതല്‍ കേസന്വേഷിക്കുക. 15 അംഗ സംഘമാണ് കേസന്വേഷണത്തില്‍ ഉണ്ടാവുക. ഇിതിനിടെ ജസ്നയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക്സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നയെ കഴിഞ്ഞ മാര്‍ച്ച് 22-നാണ് കാണാതായത്. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു തിരോധാനം. കേസ് ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിക്കുകയും പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. പൊലീസിനോ വീട്ടുകാര്‍ക്കോ ഒരു തുമ്പും ലഭിക്കാതെ വന്നതോടെയാണ് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഓപ്പറേഷന് ഹെഡ് ആയി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ ടി.നാരായണനെയാണ് നിയോഗിച്ചിരിക്കുന്നത്. തിരുവല്ല ഡിവൈഎസ്പി ആര്.ചന്ദ്രശേഖരപിള്ള ഇന്‍വെസ്റ്റിഗേറ്റിംങ് ഓഫീസറുമാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)