.jpg)
ഇതുവരെ കാണാത്ത രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്ക് രാജ്യം സാക്ഷിയാകുമ്പേള് ജനങ്ങള്‍ക്കിടയില്‍ ജനാധിപത്യത്തിന്റെ വിശ്വാസം നഷ്പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷമുള്ള മുന്നണിയെ അവഗണിച്ച് ഗവര്‍ണര്‍ ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാനും വിളിച്ചു. ഇതിനിടെയാണ് ഭൂരിപക്ഷം തികയ്ക്കാന്‍ 100 കോടി രൂപ വരെ മുടക്കി എംഎല്‍എ-മാരെ പര്‍ച്ചേസ് ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ജനങ്ങള്‍ക്കിതെല്ലാം ഒരു പരിഹാസത്തിനുള്ള വകയായി മാറിയിരിക്കുകയാണ്. ഇത് തെളിയിക്കുന്ന വാര്‍ത്തകളാണ് കര്‍ണാടകയില്‍ നിന്നും പുറത്ത് വരുന്നത്.
കര്‍ണാടകയില്‍ തന്നെയുള്ള യുവാവാണ് അവിടുത്തെ സംഭവവികാസങ്ങളെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ എംഎല്‍എ-മാരെ ഫ്ളിപ്പ്കാര്‍ട്ടില്‍ വില്ക്കാന് സഹായം വേണമെന്നാണ് യുവാവിന്റെ ആവശ്യം. ഫ്ളിപ്പ്കാര്‍ട്ടില്‍ ഷോപ്പിംഗ് ചെയ്യാന്‍ പ്രശ്നമുണ്ടെന്നറിയിച്ചു യുവാവ്. എന്താണ് പ്രശ്നമെന്നറിയിച്ചാല് സഹായിക്കാം എന്നായിരുന്നു ഫ്ളിപ്പ്കാര്‍ട്ടിന്റെ മറുപടി. തുടര്‍ന്ന് ഫ്ളിപ്പ്കാര്‍ട്ടില്‍ എംഎല്‍എമാര വില്ക്കാന് വെച്ചിട്ടുണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു യുവാവിന്റെ മറുപടി. എന്തായാലും ഈ മെസ്സേജിന്റെ സ്ക്രീന്‍ ഷോട്ട് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)