
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് കിരീടം ചെക്ക് റിപ്പബ്ലിക് താരം പെട്രോ ക്വിറ്റോവയ്ക്ക്. ഹോളണ്ടിന്റെ കികി ബെര്‍ടെന്‍സിനെ പരാജയപ്പെടുത്തിയാണ് ക്വിറ്റോവ തന്റെ കിരീടത്തില്‍ മുത്തമിട്ടത്. ലോക 10ാം നമ്പര്‍ താരമായ ക്വിറ്റോവയുടെ മൂന്നാം മാഡ്രിഡ് ഓപ്പണ്‍ കിരീടമാണിത്. 2011, 2015 എന്നീ വര്‍ഷങ്ങളിലും ക്വിറ്റോവ മാഡ്രിഡ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.
രണ്ടാം സെറ്റ് നഷ്ടമായ ക്വിറ്റോവ ശക്തമായ തിരിച്ചു വരവിലൂടെയാണ് കിരീടം സ്വന്തമാക്കിയത്. രണ്ടാം സെറ്റിന് ശേഷം മിന്നുന്ന പോരാട്ടമാണ് ക്വിറ്റോവ കാഴ്ച്ചവെച്ചത്. രണ്ടു മണിക്കൂര്‍ 52 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിന്റെ സ്കോര്‍: 7-6 (6), 4-6, 6-3.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)