.jpg)
തിരുവനന്തപുരം: ത്രില്ലിംഗ് പ്രമേയവുമായി മലയാള ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ജിജോ ജോര്‍ജ് അലക്സ് എഴുതി സംവിധാനം ചെയ്ത 'ദി കള്പ്രിറ്റ്' എന്ന കൊച്ചു ചിത്രമാണ് യൂട്യൂബിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്.
വിഷയത്തിലും ആഖ്യാനത്തിലും ഒരു പോലെ വ്യത്യസ്തത പുലർത്തിയാണ് 'ദി കള്പ്രിറ്റ്' കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. ഒരു കുറ്റവാളി അര്‍ഹിക്കുന്നതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയം. കുറ്റവാളിയുടെ ശിക്ഷ ഒരു സാധാരണ പൗരൻ വിധിക്കുന്നതും അതിനെ പുതുതലമുറ എങ്ങനെ പരിഗണിക്കുന്നു എന്നതുമൊക്കെ ചിത്രത്തിൽ പരാമർശിക്കുന്നു.
നമ്മൾ ജീവിക്കുന്ന കാലത്തെയും അവസ്ഥകളെയും കുറിച്ച് പ്രേക്ഷകരുടെ മനസ്സിൽ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് 12 മിനിറ്റുള്ള കുഞ്ഞ് ചിത്രം അവസാനിപ്പിക്കുന്നത്. പുതുയുവത്വം തീർച്ചയായും കണ്ടിരിക്കേണ്ട, ഒത്തിരി സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണ് 'ദി കള്പ്രിറ്റ്'. ഫാദര്‍ ടിന്റോ തോമസും പിഷോണ്‍ ഫെര്‍ണാണ്ടസുമാണ് ചിത്രത്തിന്റെ ഛായാഗ്രഹകർ. റോഷനാണ് ശബ്ദ മിശ്രണം.
ബലാത്സംഗം ഉൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങൾ രാജ്യത്ത് തുടർക്കഥയാകുമ്പോൾ കാലിക പ്രസക്തിയുള്ള വിഷയത്തിലൂടെ ചിത്രം സമൂഹത്തിലേക്ക് വിരൽ ചൂണ്ടുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)