
അടുത്തകാലത്തായി, സിപിഎമ്മിനെതിരെ ഉയരുന്ന ഏത് വിമര്‍ശനത്തിലും പ്രതിസ്ഥാനത്ത് ഇ പി ജയരാജനെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടന്നതായി ആരോപണമുണ്ട്. സിപിഎമ്മിലെ തന്നെ മറ്റു പ്രമുഖരെ വെള്ളപൂശാന്‍ ജയരാജന്റെ പേര് വലിച്ചിഴക്കപ്പെടുന്നുവെന്നാണ് പരാതി.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയും ചവറ എം.എല്‍.എ. വിജയന് പിള്ളയുടെ മകനെതിരെയും ആരോപണം ശക്തമായപ്പോള്‍, ആരോപണം വഴിതിരിച്ചു വിടാന്‍ ഇപി ജയരാജന്റെ മകന്റെ പേര് വലിച്ചിഴച്ചുവെന്നാണ് പ്രധാന പരാതി.
ഇ പി ജയരാജനെതിരെ തുടരുന്ന വ്യക്തിഹത്യക്കു പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ രഹസ്യനീക്കമാണെന്ന വിലയിരുത്തലുമുണ്ട്. ഏതു സംഭവം എവിടെ ഉണ്ടായാലും അതില്‍ ജയരാജനുകൂടി ഒരു പങ്കുണ്ടെന്നു വരുത്തിതീര്‍ക്കാനാണ് ശ്രമം; ഏറ്റവും ഒടുവില്‍, കണ്ണൂരില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലും ഇ പി ജയരാജനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടന്നു. ജയരാജന്റെ മുന്‍ പി എ രതീഷിനെ ചോദ്യം ചെയ്യണമെന്നായി ആവശ്യം.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയില്‍, കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചല്ല ഇ പി ജയരാജന് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും കണ്ണൂരിലെ പ്രാദേശിക പ്രശ്നങ്ങളില്‍പ്പോലും തനിക്ക് പങ്കുണ്ടെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നതില്‍ ജയരാജനും ദുഖിതനാണ്. മന്ത്രിസഭയില്‍ നിന്നുള്ള രാജിക്കുശേഷം വിവാദങ്ങളില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും കഴിവതും മാറി നിന്നുള്ള പ്രവര്‍ത്തനമാണ് ജയരാജന് നടത്തിവരുന്നത്. എന്നിട്ടും നാട്ടില്‍ എന്തു സംഭവിച്ചാലും അതിന്റെ ഒരു പങ്ക് തന്റെ മേല്‍ വന്നു വീഴുന്നതില്‍ ജയരാജനും ഗൂഡാലോചന കണ്ടെത്തുന്നു.
യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് കണ്ണൂര്‍ കൊലപാതകത്തില്‍ തന്റെ പി എ യുടെ പേര് വലിച്ചിഴക്കുന്നത്തിലൂടെ ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് ജയരാജന് കരുതുന്നു. ജയരാജന്റെ വളര്‍ച്ച ഭയക്കുന്ന പ്രബലനായ പാര്‍ട്ടി നേതാവാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെന്ന് ഇ പി ജയരാജനോട് അടുപ്പമുള്ള നേതാക്കള്‍ നിരീക്ഷിക്കുന്നു.
-സ്പെഷ്യല്‍ കറസ്പോണ്ടന്റ്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)