
കോഴിക്കോട്: സിനിമയിൽ 50 കഴിഞ്ഞ നായകന്മാർ തീരെ ചെറിയ പെൺകുട്ടികളെ നായികയാക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങളെ പോലെയുള്ളവർക്ക് അവസരമില്ല- നടി രേവതിയുടേതാണ് ഈ പ്രതികരണം.
സ്ത്രീകൾക്ക് ഇന്നത്തെ മലയാള സിനിമയിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വക്കീലോ ഡോക്ടറോ ആയി അവർ പരിമിതപ്പെടുന്നു. നല്ല തിരക്കഥകൾ ഉണ്ടെങ്കിലേ നല്ല സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാവൂ. പത്മരാജനും ഐവി ശശിയുമൊക്കെ അത്തരം സ്ത്രീകഥാപാത്രങ്ങളെ സംഭാവന ചെയ്തവരാണ് എന്നും രേവതി ഓർമിപ്പിച്ചു. "സിനിമയിലെ മാറുന്ന പെൺകാഴ്ചകൾ" എന്ന വിഷയത്തിൽ നടന്ന സംവാദത്തിലാണ് നടി രേവതി ഇന്നത്തെ സിനിമ സമ്പ്രദായത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയത്. താൻ ഫെമിനിസ്റ്റല്ല, ഹ്യൂമനിസ്റ്റ് ആണ് എന്ന് പറഞ്ഞുകൊണ്ടാണ് അവർ പ്രസംഗിച്ചു തുടങ്ങിയത്. ലോകമെമ്പാടുമുള്ള സിനിമകളിൽ സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം ഉണ്ട്. എങ്കിൽ മാത്രമേ സ്വന്തം കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടാവുകയുള്ളൂ. മലയാളസിനിമയിൽ കഷ്ടിച്ച് എഡിറ്റർമാരായി മാത്രമേ സ്ത്രീകൾക്ക് അവസരം ലഭിക്കുന്നുള്ളൂ. അത് ഒരു കസേരയിൽ ഇരുന്നുള്ള ജോലി ആയതുകൊണ്ട് പുരുഷന്മാർക്ക് പരാതി ഉണ്ടാകുന്നില്ല. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലെന്നും, അവർ കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് പല മാതാപിതാക്കളും പെൺകുട്ടികളെ ഈ മേഖലയിലേക്ക് പ്രോത്സാഹിപ്പിക്കാത്തത് എന്നും രേവതി പറഞ്ഞു.
മലയാളസിനിമയിൽ സ്ത്രീകൾക്ക് നേരെ കടുത്ത വിവേചനമാണ് ഉണ്ടാകുന്നത്. സ്ത്രീകൾക്ക് ഈ മേഖലയിൽ ജോലി ചെയ്യാൻ അവസരം കുറവാണെന്നും അത് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണെന്നും നടി പത്മപ്രിയ പറഞ്ഞു.
മലയാളസിനിമയിൽ പ്രവർത്തിക്കാൻ പുറത്തുനിന്നുള്ള സ്ത്രീകൾക്കുപോലും താൽപര്യമില്ലെന്ന് എഡിറ്റർ ബീന പോൾ അഭിപ്രായപ്പെട്ടു. തുടർന്നുള്ള ചർച്ചയിൽ ദീദീ ദാമോദരൻ, സാഹിത്യകാരി സി എസ് ചന്ദ്രിക, രഞ്ജിനി മേനോൻ തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകളുടെ സംവാദവേദി സ്ത്രീകളുടെയും പുരുഷന്മാരുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പങ്കെടുത്ത എല്ലാവർക്കും സ്ത്രീകളുടെ പ്രശ്നത്തിൽ ഒരേ അഭിപ്രായമായിരുന്നു.
സിനിമയിലെ മാറുന്ന പെണ്കാഴ്ചകൾ എന്ന വിഷയത്തിൽ നടി രേവതി സംസാരിക്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)