
പ്രധാനമന്ത്രി നരേന്ദ്രമോദി റോമിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്താനിരിക്കെ സഭാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സഭാ മുഖപത്രമായ സത്യദീപം.
സഭാനേതൃത്വത്തിലിരിക്കുന്നവരുടെ നിക്ഷിപ്ത താല്പര്യങ്ങള്ക്ക് അടിപ്പെട്ട് ബി.ജെ.പി നേതൃത്വത്തോട് സഭ ചങ്ങാത്തം കൂടുന്നതായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്.എസ്.എസ് അജന്‍ഡകള്‍ക്ക് വഴിപ്പെടുന്ന ബി.ജെ.പി നേതൃത്വത്തോട് നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് അടിപ്പെട്ട് സഭ ഒത്തുതീർപ്പിലെത്തുന്നതായും മുഖപത്രത്തില്‍ പറയുന്നു. ഇത് ജനാധിപത്യവിരുദ്ധ സന്ദേശമാണ് നല്‍കുന്നതെന്നും സത്യദീപത്തിന്റെ മുഖപ്രസംഗം പറയുന്നു
കേന്ദ്രത്തിലെ ബി.ജെ.പി ഭരണ നേതൃത്വത്തിനെതിരെ പ്രതിഷേധിക്കുന്നതിനു പകരം നിക്ഷിപ്ത താല്പര്യങ്ങള്ക്ക് അടിപ്പെട്ട് സമരസപ്പെടുന്ന സഭയും സമൂഹവും ജനാധിപത്യ വിരുദ്ധ സന്ദേശമാണ് നല്‍കുന്നത്, മറക്കരുത്,’ - മുഖപ്രസംഗത്തില്‍ പറയുന്നു.
ഇറ്റലിയിലെ മാര്‍പാപ്പ-മോദി കൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണം ചര്‍ച്ചയാവുമോ എന്ന് അറിയേണ്ടതുണ്ട്. സ്റ്റാന്‍ സ്വാമിയുടേതടക്കമുള്ള നീതിക്കു വേണ്ടിയുള്ള നിലവിളികള്‍ നിര്‍ദ്ദയമാം വിധം നിശബ്ദമാക്കപ്പെട്ടതെങ്ങനെയാണെന്ന് വിശദീകരിക്കപ്പെടുമോ എന്നും അറിയാനുണ്ടെന്നും സത്യദീപം മുഖപ്രസംഗത്തില്‍ പറയുന്നു.
റോമില്‍ വെച്ച് നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനൊപ്പമാണ് മോദി ഫ്രാന്‍സിസ് മാര്പാപ്പയെയും കാണുന്നത്. ഒക്ടോബര്‍ 30 നായിരിക്കും കൂടിക്കാഴ്ച.
ഇന്ത്യയിൽ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ സഭ കണ്ടില്ലെന്ന് നടിക്കരുതെന്നും മുഖപത്രത്തില്‍ പറയുന്നുണ്ട്. കർണാടക ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കേരളത്തിലെ സഭാനേതൃത്വവും ആർ എസ് എസ് അജണ്ടയ്ക്ക് വഴിപ്പെടുകയാണെന്നാണ് പരക്കെ ഉയരുന്ന വിമർശനം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)