
ജമ്മു: കഴിഞ്ഞ ദിവസം നടന്ന ടി20 ലോകകപ്പ് മത്സരത്തില്‍ ജയിച്ച പാക്കിസ്ഥാന്റെ വിജയമാഘോഷിച്ച കശ്മീരിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെ യു എ പി എ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കരണ്‍ നഗര്‍, സൗര എന്നീ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലേയും ഷേറ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേയും വിദ്യാര്‍ഥിനികള്‍ വനിതാ ഹോസ്റ്റലില്‍ പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇവര്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതായും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വീഡീയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വീഡിയോ ശാസ്ത്രീയമായി പരിശോധിച്ച് പാക് അനുകൂല മുദ്രവാക്യം മുഴക്കിയവരെ തിരിച്ചറിയും എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)