
ദുബയ്: വംശീയതയ്ക്കെതിരേയുള്ള പ്രതിഷേധത്തില്‍ ടീമിനൊപ്പം ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിനെ മാനേജ്മെന്റ് പുറത്താക്കി. ഇന്ന് വിന്‍ഡീസിനെതിരായ മല്‍സരത്തിന് തൊട്ട് മുമ്പാണ് താരത്തെ ടീമില്‍ നിന്നും പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ക്വിന്റണ്‍ ഡീകോക്ക് ഇല്ലാതെയാണ് ടീം ഇന്ന് ഇറങ്ങിയത്.
മല്‍സരത്തിന് തൊട്ട് മുമ്പ് താരം പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. എന്നാല്‍ ഡീകോക്കിനെ പുറത്താക്കിയതാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വംശീയതയ്ക്കെതിരേയുള്ള പ്രതിഷേധത്തില്‍ ഡീകോക്ക് പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ മുട്ടുകുത്തി നിന്ന് വര്‍ണവിവേചനത്തിനെതിരെ പ്രതിഷേധിക്കാന്‍ ടീമിന് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ലോകകപ്പില്‍ മല്‍സരത്തിന് മുമ്പ് വംശീയതയ്ക്കെതിരേ മുട്ടുകുത്തി പ്രതിഷേധിക്കാനായിരുന്നു ടീമിന്റെ ആവശ്യം. എന്നാല്‍ ഡീകോക്ക് ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് താരത്തെ ടീം പുറത്താക്കിയത്. മുമ്പും ഡീകോക്ക് ഇത്തരത്തിലുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയിരുന്നു.
ഡി കോക്ക് വ്യക്തിപരമായ കാര്യങ്ങളാല്‍ മത്സരത്തിന് ഇറങ്ങുന്നില്ലെന്ന് ടോസ് വേളയില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ തെംബ ബവൂമ പറഞ്ഞിരുന്നു.തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ) ബോര്‍ഡ് യോഗം ചേര്‍ന്ന് ടീം ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് മുമ്ബ് മുട്ടുകുത്തി വര്‍ണവിവേചനത്തിനെതിരെ സ്ഥിരവും ഐക്യപൂര്‍ണവുമായ നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിച്ചത്.
'ലോകകപ്പിലെ മറ്റ് നിരവധി ടീമുകള്‍ ഈ വിഷയത്തിനെതിരെ സ്ഥിരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ദക്ഷിണാഫ്രിക്കന്‍ കളിക്കാരും ഇത് ചെയ്യേണ്ട സമയമാണിതെന്ന് ബോര്‍ഡ് കരുതുന്നു', ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറഞ്ഞു.മുന്‍പും മുട്ടുകുത്തി പ്രതിഷേധിക്കാന്‍ ഡി കോക്ക് വിസമ്മതിച്ചിരുന്നു. 'എന്റെ വ്യക്തിപരമായ അഭിപ്രായമാണ്' എന്ന് പറഞ്ഞായിരുന്നു അത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)