
യുഎസ് ഓപ്പൺ പുരുഷ വിഭാഗം ഫൈനലിൽ വമ്പൻ അട്ടിമറിയായിരുന്നു നടന്നത്. ലോക ഒന്നാം നമ്പർ താരമായ നൊവാക് ജോക്കോവിച്ചിനെ 25 കാരൻ റഷ്യൻ താരം ഡാനിൽ മെദ് വദേവ് നേരിട്ടുള്ള സെറ്റുകൾക്ക് മുട്ടുകുത്തിച്ചു. 21 ഗ്രാൻഡ്സ്ലാം എന്ന ചരിത്ര നേട്ടത്തിനും കലണ്ടർ സ്ലാമിനും വേണ്ടിയുള്ള ജോക്കോവിച്ചിന്റെ പ്രയാണമാണ് രണ്ടാം നമ്പർ താരമായ മെദ് വദേവ് അവസാനിപ്പിച്ചത്. മെദ് വദേവിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമായിരുന്നു ഇത്.
കൈയ്യെത്തും ദൂരത്ത് നിന്ന് ചരിത്ര നേട്ടം നഷ്ടമായതിന്റെ കലിപ്പ് ജോക്കോവിച്ച് തീർത്തത് റാക്കറ്റ് തല്ലിത്തകർത്തായിരുന്നു. ഇതോടെ താരത്തിന് പിഴയും ഈടാക്കി. കായികതാരത്തിന് ചേരാത്ത പെരുമാറ്റം എന്ന് വിലയിരുത്തിയാണ് സംഘാടകർ ജോക്കോവിച്ചിന് പിഴ ഈടാക്കിയത്.10,000 യുഎസ് ഡോളറാണ് പിഴ. മത്സരത്തിൽ രണ്ടാം സെറ്റിനിടെയായിരുന്നു ജോക്കോ റാക്കറ്റിൽ തന്റെ ദേഷ്യം തീർത്തത്. രണ്ടാം സെറ്റിലും മെദ് വദേവിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ചിന്റെ പക്കൽ പന്തെടുക്കാൻ ബോൾ ബോയ് എത്തി. ഈ സമയം റാക്കറ്റ് നിലത്തിട്ട് അടിക്കുകയായിരുന്നു താരം. ഇത് കണ്ട് ബോൾ പകച്ച് നിൽക്കുന്നതും കാണാം.6- 4, 6- 4, 6- 4 എന്ന സ്കോറിനായിരുന്നു മെദ് വദേവിന്റെ വിജയം. മത്സരശേഷം മുഖം പൊത്തി പൊട്ടിക്കരയുന്ന ജോക്കോയുടെ ചിത്രങ്ങളും വൈറലാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)