
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ഞായറാഴ്ച അയോധ്യ സന്ദര്‍ശിക്കും. അയോധ്യയില്‍ രാം ലല്ലയില്‍ അര്‍ച്ചന അര്‍പ്പിച്ച ശേഷം അദ്ദേഹം അയോധ്യയിലെ ശിലാസ്ഥാപന കര്‍മ്മത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അറിഞ്ഞിടത്തോളം ഞായറാഴ്ച ലഖ്നോവില്‍ നിന്ന് പ്രത്യേക തീവണ്ടിയിലായിരിക്കും രാഷ്ട്രപതി അയോധ്യയിലെത്തുക. ഉത്തര്‍പ്രദേശില്‍ നാല് ദിവസത്തെ പര്യടനത്തിന്റെ ഭാഗമാണ് അയോധ്യാ സന്ദര്‍ശനം. ഇന്നു മുതലാണ് പര്യടനം ആരംഭിക്കുന്നത്. ഒരു രാഷ്ട്രപതി അയോധ്യയിലെത്തി ആരാധന നടത്തുന്നത് രാജ്യ ചരിത്രത്തിലാദ്യമാണ്.
ലഖ്നോ ബാബസാഹേബ് ഭീമറാവു അംബേദ്കര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങാണ് രാഷ്ട്രപതി പങ്കെടുക്കുന്ന ആദ്യ പരിപാടി. രണ്ടാം ദിവസം യുപി മുന്‍ മുഖ്യമന്ത്രി ഡോ. സമ്പൂര്ണാന്ദിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. അന്നേ ദിവസം മനോജ് പാണ്ഡെ സൈനിക സ്കൂളിന്റെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ആയുഷ് സര്‍വകലാശാലയുടെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. ഞായറാഴ്ചയാണ് അയോധ്യാ സന്ദര്‍ശനം.
എന്നാല്‍ അയോധ്യാ സന്ദര്‍ശനത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)