
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും യഥാര്‍ത്ഥ ക്ലാസ് മുറികളിലേക്ക് എത്തുകയാണ് ഒന്നാം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍. തിങ്കളാഴ്ച്ച മുതലാണ് സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.
നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്ന ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക്, 15 ന് ആരംഭിക്കുന്ന ക്ലാസുകള്‍ ഈ മാസം 27 വരെ ഉണ്ടാകും. മാര്‍ച്ച് ഒന്ന് മുതല്‍ 16 വരെ രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ നടക്കും. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് മൂന്നാം വര്‍ഷ ക്ലാസുകള്‍. പിജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും റഗുലര്‍ ക്ലാസുകള്‍ നടത്തും. ബിരുദ വിഭാഗത്തില്‍ റെഗുലര്‍ ക്ലാസുകള്‍ ഇല്ലാത്ത ബാച്ചിലേക്ക് ഇതേസമയം തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തണോയെന്ന കാര്യം കോളജുകള്‍ക്ക് തീരുമാനിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനല്‍ സെമസ്റ്ററുകാരുടെ റഗുലര്‍ ക്ലാസുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)