
തിരുവനന്തപുരം: ഗായകന് എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
കെ.പി.എ.സി- യ്ക്കു വേണ്ടി നിരവധി നാടക ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളിലും ദൂരദര്‍ശന്റെ നിരവധി പരിപാടികളിലും അദ്ദേഹം പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്ക്രീന്‍ ഗായകനുള്ള പുരസ്കാരവും സ്വന്തമാക്കി. ആകാശവാണിയിലേയും ദൂരദര്‍ശനിലേയും സജീവ സാന്നിധ്യമായിരുന്നു.
ഗുരുവും സംഗീത സംവിധായകനുമായ രാഘവന് മാസ്റ്ററെക്കുറിച്ചുള്ള ശ്യാമസുന്ദര പുഷ്പമേ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കവേയാണ് അദ്ദേഹം അസുഖബാധിതനായത്. നിശ്ചയദാര്‍ഢ്യം കൊണ്ട് രോഗത്തെ തോല്‍പ്പിച്ചെങ്കിലും പഴയ നിലയിലേക്ക് അദ്ദേഹം പൂര്‍ണ്ണമായും മടങ്ങിവന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി പൊതുവേദികളില്‍ നിന്നും അകന്നു നിന്നിരുന്നുവെങ്കിലും സംഗീതത്തോടുള്ള അഭിനിവേശം മാത്രം അവസാനിച്ചിരുന്നില്ല.
1987ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടി. മലയാളത്തിലെ ആദ്യ സംഗീത പരമ്പര ആയിരം ഗാനങ്ങള്‍ തന് ആനന്ദ ലഹരി-യുടെ അമരക്കാരനായിരുന്ന അദ്ദേഹം ടെലിവിഷന്‍ രംഗത്തും നിറ സാന്നിധ്യം ആയിരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന നസീം മൂവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അവതരിപ്പിച്ചത്. ഗായകനായി മാത്രം ഒതുങ്ങാതെ സിനിമ, നാടക, ലളിത, ഗസല്‍ സംഗീതചരിത്രത്തെ കുറിച്ച് പഠിക്കുവാനും അത് ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കഴക്കൂട്ടത്തെ തന്റെ 'മേടയില്‍ വീട്' ഒരു സംഗീത മ്യൂസിയമാക്കി മാറ്റി.
നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ 'മിഴാവ്' എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.
1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, സംസ്ഥാന സര്‍ക്കാരിെന്റെ ടി.വി അവാര്‍ഡ് നാലുതവണ, 2001ല്‍ കുവൈത്തിലെ സ്മൃതി എ എം രാജ പുരസ്കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. എം.എ, ബി.എഡ്-കാരനായ അദ്ദേഹം 27 വര്‍ഷം കെ.എസ്.ഇ.ബിയില്‍ പ്രവര്‍ത്തിച്ചു. 2003ല്‍ സൂപ്രണ്ടായിരിക്കെ സ്വയം വിരമിച്ച് മുഴുസമയ സംഗീത പ്രവര്‍ത്തകനായി മാറി. മുഹമ്മദ് റാഫിയേയും മലയാളി സംഗീതജ്ഞന് എ ടി ഉമ്മറിനേയും കുറിച്ച് അദ്ദേഹം ഡോക്യുമെന്ററികള്‍ ചെയ്തിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)