
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് രോഗികള്‍ വെന്തുമരിച്ചു. നിരവധി രോഗികള്‍ക്ക് പൊള്ളലേറ്റു. രാജ്കോട്ടിലെ മാവ്ഡി പ്രദേശത്തുള്ള ശിവാനന്ദ് ആശുപത്രിയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തീ പിടിത്തമുണ്ടായത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ആദ്യം തീ പിടിത്തമുണ്ടായത്. ഈ സമയം ഐസിയുവില്‍ 11 രോഗികളാണുണ്ടായിരുന്നത്.
ആശുപത്രിയില്‍ ആകെ 33 രോഗികളുണ്ടായിരുന്നു. ഐസിയുവില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. രോഗികളെയെല്ലാം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)