
തിരുവനന്തപുരം: കേരള ബാങ്കിന്റെ ഭരണസമിതിയിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ ഇടതു പാനലിന് സമ്പൂര്‍ണ വിജയം. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തെരഞ്ഞെടുത്തത്. സി.പി.എം സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കലിനെ ചെയര്‍മാനായി തെരഞ്ഞെടുക്കും. ആദ്യ ഭരണസമിതിയോഗം വെള്ളിയാഴ്ച നടക്കും. ഇതില്‍ ചെയര്മാന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പത്തിന് മുഖ്യമന്ത്രിയായിരിക്കും ബാങ്ക് ആസ്ഥാനമായ തിരുവനന്തപുരം കോബാങ്ക് ടവറില്‍ ചെയര്‍മാനെ പ്രഖ്യാപിക്കുക. യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ നിന്ന് പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിെന്റ ഭാഗമായിട്ടില്ലാത്തതിനാല്‍ ഇവിടെ ജില്ലാ പ്രതിനിധി തെരഞ്ഞെടുപ്പ് നടന്നിരുന്നിരുന്നില്ല. കോഴിക്കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഇടത് പ്രതിനിധികള്‍ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി ഒരാളെ സംസ്ഥാനതലത്തിലും തെരഞ്ഞെടുത്തു. അര്‍ബന്‍ ബാങ്ക് പ്രതിനിധിയായാണ് ഗോപി കോട്ടമുറിക്കല്‍ വിജയിച്ചത്.
- അഡ്വ.എസ്. ഷാജഹാന് (തിരുവനന്തപുരം),
- അഡ്വ.ജി. ലാലു (കൊല്ലം),
- എസ്. നിര്‍മലദേവി (പത്തനംതിട്ട),
- എം. സത്യപാലന് (ആലപ്പുഴ),
- കെ.ജെ. ഫിലിപ്പ് (കോട്ടയം),
- കെ.വി. ശശി (ഇടുക്കി),
- അഡ്വ. പുഷ്പദാസ്(എറണാകുളം),
- എം.കെ. കണ്ണന് (തൃശൂര്‍),
- എ. പ്രഭാകരന് (പാലക്കാട്),
- പി. ഗഗാറിന് (വയനാട്),
- ഇ. രമേശ് ബാബു (കോഴിക്കോട്),
- കെ.ജി. വത്സലകുമാരി (കണ്ണൂര്‍),
- സാബു അബ്രഹാം (കാസര്‍കോട്) എന്നിവരാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞവര്‍ഷം നവംബര്‍ 26നാണ് സംസ്ഥാന സഹകരണബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍ വന്നത്. ഒരുവര്‍ഷത്തേക്ക് സഹകരണവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചു. ഇതോടെയാണ് വെള്ളിയാഴ്ചതന്നെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി അധികാരമേല്‍ക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)