
ലണ്ടന്‍: 2020ലെ മാന്‍ ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരന് ഡഗ്ലസ് സ്റ്റുവര്‍ട്ടിന് അര്‍ഹനായി. സ്കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ 'ഷഗ്ഗി ബെയിന്‍' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്റെ ആദ്യനോവലാണ് ഷഗ്ഗീ ബെയിന്‍. 80കളില്‍ ജീവിച്ച ഒരാണ്കുട്ടിയുടെ ജീവിത പ്രതിസന്ധികളെക്കുറിച്ചാണ് നോവല്‍ വിവരിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്കോട്ട്ലാന്റുകാരനാണ് ഡഗ്ലസ്. 1994ല്‍ ജെയിംസ് കെള്‍മാനാണ് ആദ്യമായി ബുക്കര്‍ പ്രൈസിന് അര്‍ഹനായ സ്കോട്ട് പൗരന്. നൊബേല്‍ സമ്മാനത്തിന് ശേഷം ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. തുടര്‍ച്ചയായ 52-ാം തവണയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ട് ആണ് പുരസ്കാരതുക.
'എനിക്ക് എല്ലായ്പ്പോഴും ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹമുണ്ടായിരുന്നു, അതിനാല്‍ ഇത് ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നു,' സ്റ്റുവര്‍ട്ട് പറഞ്ഞു, '1980 കളില്‍ ഒരു തൊഴിലാളിവര്‍ഗ കുടുംബത്തെക്കുറിച്ചുള്ള നോവല്‍ സ്വന്തം ബാല്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. അത് എന്റെ ജീവിതകാലം മുഴുവന്‍ മാറ്റിമറിച്ചു, അവാര്‍ഡ് കിട്ടിയതില്‍ താന്‍ അതീവ സന്തോഷവാനാണന്നും പുരസ്കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമര്‍പ്പിക്കുന്നു'- ഡഗ്ലസ് പ്രതികരിച്ചു.
ഡഗ്ലസ് സ്റ്റുവര്ട്ടിയും കൂട്ടി ഇത്തവണത്തെ ചുരുക്കപട്ടികയില്‍ ആറ് പേരാണ് ഇടം പിടിച്ചിരിക്കുന്നത്. അവ്നി ദോശിയുടെ 'ബന്‍ട് ഷുഗര്‍'. ബ്രാന്‍ഡന്‍ ടെയ്ലറുടെ റിയല്‍ ലൈഫ്, ഡയന് കുക്കിന്റെ 'ദി ന്യൂ വൈള്‍ഡര്‍നെസ്', സിസി ഡാന്‍ഗെറമ്പായുടെ 'ദിസ് മോണുബള്‍ ഡേ', മാസ മെന്‍ഗിസ്തെയുടെ 'ദി ഷാഡോ കിങ്' എന്നിവയില്‍ നിന്നായിരുന്നു ഇത്തവണത്തെ പുരസ്കാര കൃതി. നവംബര്‍ 17ന് നടക്കേണ്ടിയിരുന്ന പുരസ്കാര പ്രഖ്യാപന ചടങ്ങ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഏറ്റവും പുതിയ് പുസ്തക പ്രകാശനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. 1997ല്‍ അരുന്ധതിയുടെ ആദ്യപുസ്തകമായ ദ ഗോഡ് ഓഫ് സ്മോള്‍ തിങ്സിന് ബുക്കര്‍ പുരസ്കാരം ലഭിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)