
കോഴിക്കോട്: സംഗീത ആസ്വാദകര്‍ക്ക് വേണ്ടി കോഴിക്കോട് നഗരത്തില്‍ ഇന്ത്യന്‍ സിനിമാഗാന ചരിത്രത്തിലെ അതികായനായ മുഹമ്മദ് റഫിയുടെ പേരില്‍ റഫി മ്യൂസിയവും, ഗാര്‍ഡനും ഒരുങ്ങുന്നു. 'സംഗീതത്തിന്റെ നഗരം' എന്നറിയപ്പെടുന്ന കോഴിക്കോട്, അരവിന്ദ ഘോഷ് റോഡില്‍ കോര്പറേഷന് അധീനയിലുള്ള സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയത്.
മുഹമ്മദ് റഫി ഫൗണ്ടേഷന്റെയും, റഫി മ്യൂസിയം കമ്മിറ്റിയുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് പദ്ധതി ഒരുക്കുന്നത്. കോര്പറേഷന് കമ്മ്യൂണിറ്റി കമ്പോസ്റ്റ് പ്ലാന്റിനുള്ള സ്ഥലം ഒഴിച്ച് ബാക്കിയുള്ള സ്ഥലത്താണ് മ്യൂസിയം നിര്‍മിക്കുക.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ചത്. നഗരാസൂത്രണ സ്ഥിരം സമിതി ചെയര്മാന് എം.സി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്മാന് കെ.വി. ബാബുരാജ് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, കോര്പറേഷന് സെക്രട്ടറി ബിനു ഫ്രാന്‍സിസ്, റഫി ഫൗണ്ടേഷന്‍െറയും മ്യൂസിയത്തിന്‍െറയും കമ്മിറ്റി ഭാരവാഹികളായ ടി.പി.എം. ഹാഷിര്‍ അലി, പി.ടി. മുസ്തഫ, കെ.വി. സക്കീര്‍ ഹുസൈന്, കെ. സുബൈര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)