
കൊച്ചി: യൂ ട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. ഭാഗ്യലക്ഷമിക്കും സംഘത്തിനും മോഷണ ലക്ഷ്യം കൂടിയുണ്ടായിരുന്നെന്ന് വിജയ് പി നായര്‍ കോടതിയില്‍ വാദിച്ചു.
നിയമം കൈയിലെടുക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു. വിജയ് പി നായര്‍ വിളിച്ചിട്ടാണ് പോയതെന്നതിന് എന്താണ് തെളിവുള്ളതെന്ന് കോടതി ആരാഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി ഫേസ്ബുക്കില്‍ നല്‍കിയതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കോടതി ചോദിച്ചു. അതേസമയം തെറ്റ് ചെയ്തിട്ടില്ലെന്നും ശരിയാണ് ചെയ്തതെന്നുമായിരുന്നു വാദം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതെന്ന മറു ചോദ്യം കോടതിയും ഉന്നയിച്ചു. സമൂഹ്യ മാറ്റത്തിനാണെങ്കില്‍ ജയിലില്‍ പോകാന്‍ എന്തിന് മടിക്കുന്നെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയത്.
വിജയ് എഴുത്തുകാരനാണെന്നും അദ്ദേഹത്തിന്റെ മുറിയില്‍ ഇരുന്ന മഷിയാണ് അയാള്‍ക്കെതിരെ ഉപയോഗിച്ചതെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന് വാദിച്ചു. വിജയ് പി നായരുമായി പ്രശ്നം പറഞ്ഞു തീര്‍ക്കുന്നതിനാണ് ലോഡ്ജില്‍ പോയതെന്നും പ്രതികള്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം, ഭാഗ്യലക്ഷ്മിയുടെയും മറ്റും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന ആവശ്യപ്പെട്ട് വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭാഗ്യലക്ഷ്മിയും മറ്റും തന്റെ താമസസ്ഥലത്തെത്തി കൈയേറ്റം ചെയ്യുകയായിരുന്നു. തന്റെ ഫോണും ലാപ്ടോപ്പും സ്വമേധയാ കൈമാറിയതാണെന്ന ജാമ്യഹര്‍ജിയിലെ വാദം ശരിയല്ല. താന്‍ പറഞ്ഞതുപ്രകാരമാണ് അവര്‍ വന്നതെന്ന വാദവും തെറ്റാണ്. സെപ്റ്റംബര്‍ 26ലെ സംഭവം അവര്‍ ചിത്രീകരിച്ച ഫോണ്‍ പോലിസ് കണ്ടെടുത്തിട്ടില്ല. അവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് വിജയ് പി നായരുടെ ആവശ്യം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)