
തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണം നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രമെന്ന് ഡിജിപി. പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ അധികം പേര് ഒത്തു ചേരരുതെന്നും ഡിജിപി വ്യക്തമാക്കി.
കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. വലിയ കടകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച കളക്ടര്‍മാരുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. നാളെ രാവിലെ ഒന്‍പതു മണിമുതല്‍ ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിരേധനാജ്ഞ ഏര്‍പ്പടുത്തിയിരിക്കുന്നത്. സമരങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തിരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് വന്നത്.
ഓഫീസുകളില്‍ പോകാനും വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നതിനും നിരോധനാജ്ഞ തടസ്സമാകില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കടകള്‍ തുറക്കാനും തടസ്സമില്ല. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും, മാസ്ക് ധരിക്കുകയും വേണം. ജില്ലകളില്‍ സാഹചര്യം പരിശോധിച്ച് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ കര്‍ശന നടപടി സ്വീകരിക്കാം. കൊറോണ അതിവേഗം വ്യാപിക്കുന്ന പ്രദേശങ്ങളിലാകും നിരോധനാജ്ഞ പ്രഖ്യാപിക്കുക. ആള്‍ക്കൂട്ടം ഉണ്ടാകുന്നത് കൊറോണയുടെ സൂപ്പര്‍ സ്പ്രെഡിന് കാരണമാകുമെന്ന് ഉത്തരവില്‍ പറയുന്നു.
ഇതിനു പുറമെ കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തു പോകാന്‍ പാടുള്ളൂ. ഇവിടെ ഉള്ളവര്‍ ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും, മരണങ്ങള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)