
കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കൗണ്സള്റ്റന്റ് (എം ഇ സി), അക്കൗണ്ടന്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ചാലക്കുടി, ചേര്‍പ്പ്, മതിലകം ബ്ലോക്കുകളില്‍ ആരംഭിക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമിലേക്കാണ് നിയമനം.
എം ഇ സി തസ്തികയില്‍ ചാലക്കുടി 22, മതിലകം 21, ചേര്‍പ്പ് 21, വീതമാണ് ഒഴിവുകള്‍. 24 മുതല്‍ 45 വയസ്സ് വരെയാണ് പ്രായപരിധി. ചുരുങ്ങിയ അടിസ്ഥാന യോഗ്യത പ്ലസ്ടു/ പ്രീഡിഗ്രി ആണ്. കുടുംബശ്രീ മിഷന് നിശ്ചയിക്കുന്ന നിരക്കില്‍ ഹോണറേറിയം ലഭിക്കും.
അക്കൗണ്ടന്റ് തസ്തികയില്‍ ചാലക്കുടിയില്‍ ഒന്നും മതിലകം ഒന്നും ചേര്‍പ്പ് ഒന്നും വീതമാണ് ഒഴിവുകള്‍. 21 മുതല്‍ 36 വയസ്സ് വരെയാണ് പ്രായപരിധി. ബികോം, ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം ആണ് യോഗ്യത. 430 രൂപയാണ് ഒരു ദിവസം ദിവസവേദനം ആയി നിശ്ചയിച്ചിട്ടുള്ളത്.
വെള്ളപേപ്പറില്‍ ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ (പ്രായം യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന) സഹിതം അതത് കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ 2020 സെപ്റ്റംബര്‍ നാലിന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണെന്ന് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2362517 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)