
മാവേലിക്കര: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആനകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
- കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ആനകളെ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും കൊണ്ടു പോകാന്‍ പാടില്ല.
- ആനകള്‍ക്കുള്ള തീറ്റ വാഹനങ്ങളില്‍ കൊണ്ടു പോകുമ്പോള്‍ റോഡില്‍ കൂടി വലിച്ചുകൊണ്ടു പോകാന്‍ പാടില്ല.
- സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം.
- പാപ്പാന്മാരും സുരക്ഷിതരായിരിക്കണം. ഇതിനായി കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പാപ്പാന്മാര് ജോലി ചെയ്യണം.
- ആനകളുടെ തീറ്റ, റേഷന്‍ തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്നുമാത്രം നല്‍കണം.
- അപരിചിതര്‍ നല്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം.
- ആനയെ കെട്ടുന്ന തറിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആനകളുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കണം.
ദേവസ്വം വെറ്ററിനറി ഓഫീസര്‍ ഡോ. ബിനു ഗോപിനാഥ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)