
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ ബില്ലിനെതിരെ ചില സംഘടനകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്. ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്നാണ് പൊലീസിന്റെ നിലപാട്. സമൂഹമാധ്യമങ്ങള്‍ വഴി സംയുക്ത ഹര്‍ത്താല്‍ നടത്തും എന്ന വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് നോട്ടീസ് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹര്‍ത്താല്‍ നടത്താനുദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുന്‍പ് നോട്ടീസ് തരണമെന്നാണ് നിയമം. അത്തരത്തില്‍ ഒരു സംഘടനയും നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലിനെ കുറിച്ച് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അതിനാല്‍ നിയമവിരുദ്ധവുമായി ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. 14 ജില്ലകളിലേയും മേധാവികളാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. എസ്ഡിപിഐ, ബിഎസ്പി, എസ്ഐഓ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ പ്രമുഖ മുസ്ലീം സംഘടനകളെല്ലാം ഹര്‍ത്താലിന് പിന്തുണ നല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളാ വ്യാപാരി വ്യവസായി അസോസിയേഷനും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)