
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും തിങ്കളാഴ്ച പുലര്‍ച്ചയോടെ വിട്ടയച്ചതായി പൊലീസ്. രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികളെ വിട്ടയക്കാന്‍ പൊലീസ് തയാറായത്. വിദ്യാര്‍ഥികളെ വിട്ടയച്ചതോടെ, ഡല്‍ഹി പൊലീസ് ആസ്ഥാനം വളഞ്ഞ് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.
50-ഓളം വിദ്യാര്‍ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കല്‍ക്കാജി പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന 35 പേരെയും ന്യൂ ഫ്രണ്ട്സ് കോളനി പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന 15 പേരെയുമാണ് വിട്ടയച്ചത്. ഇവരില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാല് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്കുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികളെ ചികിത്സക്കായി വിട്ടയക്കണമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമീഷന് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ജെ.എന്‍.യു വിദ്യാര്‍ഥികളുടെയും മറ്റ് യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ ഒമ്പ ത് മണിക്കൂര്‍ നീണ്ട ഉപരോധത്തിന് ശേഷമാണ് രാവിലെയോടെ സമരം അവസാനിപ്പിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)