
ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം പൊലിസും സമരക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. പ്രക്ഷോഭം രൂക്ഷമായ ത്രിപുരയിലെ ഗുവാഹട്ടിയിലും അസമിലും സൈന്യത്തെ വിന്യസിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ 70 സൈനികരടങ്ങുന്ന രണ്ട് സംഘങ്ങള്‍ ത്രിപുരയിലെ കാഞ്ചന്‍പൂര്‍, മാനു എന്നിവിടങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്.
അസമില്‍ തെരുവ് കൈയ്യേറിയ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഗുവാഹത്തിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഒരു സംഘം സൈന്യം ആസാമിലെ ദിബ്രുഗര്‍, ബോണ്ഗൈഗാവോണ് എന്നിവിടങ്ങളിലേക്കും പുറപ്പെട്ടു കഴിഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ 5,000-ത്തോളം അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ഇതിനോടകം വിന്യസിച്ചു കഴിഞ്ഞു. അതിനിടെ നടപടിയില്‍ പ്രതിഷേധിച്ച് അസമില്‍ നാളെ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. ദിസ്പൂര്‍, ഗുവാഹട്ടി, ദിബ്രിഗര്, ജോര്‍ഹത്ത് എന്നിവിടങ്ങളില്‍ പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലിസ് ലാത്തിവീശി.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ഏറെ നേരം എയര്‍പോര്‍ട്ടില്‍ കുടുങ്ങി. പിന്നീട് പൊലിസുകാര്‍ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ വീട്ടിലെത്തിച്ചത്. സമരാനുകൂലികള്‍ റോഡ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന രണ്ട് വയസ്സുകാരി മരിച്ചതായി വാര്‍ത്ത വന്നിരുന്നു. അസമിലെ സെപാഹിജാലയിലാണ് സംഭവം നടന്നത്.
നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് (എന്‍ഇഎസ്ഒ) കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ ബന്ദ് ആചരിച്ചിരുന്നു. ത്രിപുരയില്‍ പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്എംഎസ് സേവനങ്ങള്‍ക്കും 48 മണിക്കൂര്‍ നേരത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ത്രിപുരയില്‍ പ്രക്ഷോഭകര്‍ വാഹനങ്ങള്‍ തടഞ്ഞതിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോയ രണ്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് അസം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്കൂള്‍ കോളേജ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുകയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)