
ന്യൂഡല്‍ഹി: നെഹ്റു മെമ്മോറിയില്‍ മ്യൂസിയം ലൈബ്രറി സൊസൈറ്റി ഭരണസമിതിയില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാക്കളായ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ്, മധ്യമ പ്രവര്‍ത്തകരായ രജത് ശര്‍മ, പ്രസൂണ്‍ ജോഷി എന്നിവരെ നീക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വൈസ് പ്രസിഡന്റുമായി ഭരണസമിതി പുനഃസംഘടിപ്പിച്ചത്. പുതിയ ഭരണസമിതിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും അംഗമാണ്.
പാര്‍ട്ടി നേതാക്കളെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. മ്യൂസിയവുമായി ഏറെ ബന്ധമുള്ള കരണ്‍ സിങ്ങിനെ ഉള്‍പ്പെടുത്തണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ക്കൊണ്ട് നെഹ്റുവിന്റെന്റെ പാരമ്പര്യത്തെ നിരാകരിക്കാന്‍ കഴിയില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്, രമേശ് പൊക്രിയാല്‍, പ്രകാശ് ജാവദേക്കര്‍, പ്രഹ്ളാദ് സിങ് പട്ടേല്‍, ഐ.സി.സി.ആര്. ചെയര്മാന് വിനയ് സഹസ്രബുദ്ധേ, പ്രസാദ് ഭാരതി ചെയര്മാന് എ. സൂര്യപ്രകാശ് എന്നിവര്‍ സമിതിയിലെ പുതിയ അംഗങ്ങളാണ്.
വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍, മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമി തുടങ്ങിയവരെ നേരത്തെ നിയമിച്ചിരുന്നു. നെഹ്റു മ്യൂസിയവും അനുബന്ധ സ്ഥാപനങ്ങളും ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സംഘ്പരിവാര്‍ ബന്ധമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി പുതിയ സമിതിയുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)