
തിരുവനന്തപുരം: രാജ്യത്തെ സ്കൂള്‍ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത ബിരുദമാക്കാന് ശിപാര്‍ശ. ഇതിനനുസൃതമായി നാലുവര്‍ഷത്തെ ബഹുവൈജ്ഞാനിക (മള്‍ട്ടിഡിസിപ്ലിനറി) ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സ് ആരംഭിക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ അന്തിമ കരട് വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശിക്കുന്നു.
ഏതാനും ദിവസം മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിന് വൈകാതെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കും. നിലവില്‍ ഹയര്‍ സെക്കന്‍ഡറിയും രണ്ട് വര്‍ഷത്തെ ടീച്ചര്‍ ട്രെയിനിങ് കോഴ്സുമാണ് പ്രൈമറി സ്കൂള്‍ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത.
2030-ഓടെ സ്കൂള്‍ അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദമായിരിക്കണം. എല്ലാ ടീച്ചര്‍ ട്രെയിനിങ് കോളജുകളിലും ബഹുവൈജ്ഞാനിക വിദ്യാഭ്യാസ അടിസ്ഥാനത്തിലുള്ള നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സ് കൂടി ഉണ്ടാകണം. ബന്ധപ്പെട്ട വിഷയത്തിലും എജുക്കേഷനിലും ഇരട്ടബിരുദം നല്കുന്ന രീതിയിലായിരിക്കും കോഴ്സ്.
മിടുക്കരായ വിദ്യാര്‍ഥികളെ ബി.എഡ് കോഴ്സിലേക്ക് ആകര്‍ഷിക്കാന്‍ സ്കോളര്‍ഷിപ്പുകള്‍ നടപ്പാക്കണം. നിലവിലുള്ള മൂന്ന് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് പകരം നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് ലിബറല്‍ ആര്‍ട്സ് (ബി.എല്‍.എ) കോഴ്സുകള്‍ക്കും നയം ശിപാര്‍ശ ചെയ്യുന്നു.
ബി.എല്‍.എ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും പി.ജി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും അധ്യാപന മേഖലയിേലക്ക് വരാന്‍ ഒരു വര്‍ഷ ബി.എഡ് കോഴ്സ് രൂപകല്പന ചെയ്യണം. ത്രിവത്സര ബിരുദ കോഴ്സ് കഴിഞ്ഞവര്‍ക്ക് വേണ്ടി രണ്ട് വര്‍ഷമുള്ള ബി.എഡ് കോഴ്സ് തുടരാം. നാല് വര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്സുള്ളതും അക്രഡിറ്റേഷനുള്ളതുമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിന് മാത്രമായിരിക്കും മൂന്ന് തരത്തിലുള്ള ബി.എഡ് കോഴ്സുകളും നടത്താനാവുക.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)