
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയപ്രകാരം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി രജിസ്ട്രേഷന് വൈദ്യുതി ഓട്ടോറിക്ഷകള്‍ക്കു മാത്രം. പിന്നീട് മറ്റു നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് വില കൂടുതലായതിനാല്‍ വേണ്ടിവരുന്ന അധിക വില സര്‍ക്കാര്‍ സബ്സിഡിയായി നല്‍കണമെന്നും നയത്തില്‍ പറയുന്നു. കേരളത്തിലെ പ്രധാന റോഡരുകുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബി.യെയും തീരുമാനിച്ചു. വൈദ്യുത വാഹനങ്ങളായിരിക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഇനി വാങ്ങുക. പെട്രോളിയം ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുകയാണ് ലക്ഷ്യം.
ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് മൂന്ന് സെന്റ്സ്ഥലം വേണം. ഒരു വാഹനം ചാര്‍ജ് ചെയ്യാന്‍ അരമണിക്കൂര്‍ വേണം. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ ഓടും. ഡീസല്‍-പെട്രോള്‍ വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തുമെങ്കിലും നിരോധിക്കില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)