
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കാന്‍ ഉത്തരവ്. കഴിഞ്ഞ മെയ് 27-നാണ് സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സികൂളുകളിലെ സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയത്. സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കുന്ന സാഹചര്യത്തിലാണ് 10 ശതമാനം കൂടി വര്‍ധിപ്പിക്കാന്‍ ഉത്തരവായത്. നേരത്തെ പ്രഖ്യാപിച്ച 20 ശതമാനവും കൂടിയാകുമ്പോള്‍ ഈ വര്‍ഷം ആകെ 30 ശതമാനം സീറ്റുവര്ധനവുണ്ടാകും.
എന്നാല്‍ സീറ്റ് വര്‍ധന സര്‍ക്കാരിന് അധിക ബാധ്യത ഉണ്ടാക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. മലബാര്‍ മേഖലയിലും തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിലുമാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ കാത്തിരിക്കുന്നത്. മലബാറില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. പകരം ക്ലാസുകളില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം.
സീറ്റ് വര്‍ധിക്കുന്നതോടെ 50 കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസില്‍ വിദ്യാര്‍ഥികളുടെ എണ്ണം 65 ആയി ഉയരും. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. ലബോറട്ടറികള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ എങ്ങനെ ഇത്രയും കുട്ടികളെ സ്കൂളുകള്‍ക്ക് ഉള്‍ക്കൊള്ളാനാകുമെന്ന ചോദ്യം പക്ഷെ ബാക്കിയാകുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)