
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ടു വര്‍ഷം മുമ്പ് പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതി ഡല്‍ഹി സ്വദേശി രാജു ഗലോട്ട് ആശുപത്രിയില്‍ മരിച്ചു. 2011 ഫെബ്രുവരി 11 ന് പങ്കാളി നീതു സോളങ്കിയുടെ മൃതദേഹം എയര്‍ ബാഗിനുള്ളില്‍ ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനു പുറത്ത് ഉപേക്ഷിച്ച ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. ഒരു സ്വകാര്യ എയര്‍ലൈനിലെ ജീവനക്കാരിയായിരുന്ന നീതുവിന്റെ മൃതദേഹം ഫെബ്രുവരി 23 വരെ ആരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് ബന്ധു നവീന്‍ ഷോകീനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് ഗലോട്ടാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞത്. നവീനായിരുന്നു നീതുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാന്‍ സഹായിച്ചത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
ഗലോട്ടിനെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിക്കുകയും കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കരള്‍ രോഗബാധിതനായ ഇയാള്‍ കള്ളപ്പേരില്‍ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബുധനാഴ്ച രോഗം മൂര്‍ഛിച്ച് ഇയാള്‍ മരണത്തിനു കീഴടങ്ങി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)