
ന്യുഡൽഹി: ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് സെൻറർ ഫോർ മീഡിയ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ ആകെ ചിലവഴിച്ചത് 60,000 കോടി രൂപയാണ്. ഒരു പൗരന് വോട്ട് ചെയ്യാൻ 700 രൂപയാണ് ചിലവായത്, ഒരു ലോക്സഭാ മണ്ഡലത്തിന് 100 കോടിയോളം രൂപയാണ് ചിലവായതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി അടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങിലാണ് റിപോർട്ട് പുറത്ത് വിട്ടത്. 12,000 മുതൽ 15,000 കോടി രൂപ വരെ വോട്ടർമാർക്ക് നേരിട്ട് നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 20,000 മുതൽ 25,000 കോടി രൂപ വരെ പ്രചാരണത്തിന് ഉപയോഗിച്ചു. ഇതോടെ തിരഞ്ഞെടുപ്പിൽ ലോകത്തേറ്റവും കൂടുതൽ പണം ചിലവാക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും റിപോർട്ട് പറയുന്നു.
തിരഞ്ഞെടുപ്പിൽ ബിജെപി ചിലവഴിച്ചത് മൊത്തം തുകയുടെ 45 ശതമാനമാണ്. എന്നാൽ 1998-ൽ ഇത് മൊത്തം തുകയുടെ 20 ശതമാനമാണ്. അതേസമയം കോൺഗ്രസ് ചിലവഴിച്ചത് 20 ശതമാനമാണ്, 1998-ൽ ഇത് 15 ശതമാനം മാത്രമാണ്. തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിച്ചെന്ന് രാഷ്ട്രീയ നേതാക്കൾ പരസ്പരം ആരോപിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്വേഷണ വിധേയമായിട്ടില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)