
ഇന്ന് ലോക ജലദിനം... 'എല്ലാവര്ക്കും ജലം' എന്നതാണ് ഈ വര്‍ഷത്തെ ലോകജല ദിനാചരണത്തിന് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം. ഈ ദിനത്തില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സന്ദേശവുമായി കേരളാ പോലീസും രംഗത്തുണ്ട്.
ജലം ജീവനാണ്, ജീവജലം മലിനമാക്കരുത്…. നാളെകള്‍ക്കായി ഓരോ തുള്ളി വെള്ളവും കാത്തുസൂക്ഷിക്കുവാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന ഓര്‍മപ്പെടുത്തലാണ് ജലദിനമെന്ന് കേരളാ പോലീസ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
'മാര്‍ച്ച് 22 ലോക ജലദിനം: ഈ വര്‍ഷത്തെ ലോകജല ദിനാചരണത്തിന് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം 'എല്ലാവര്ക്കും ജലം എന്നതാണ്'.
നമ്മുടെ നാട്ടില്‍ മാസങ്ങള്‍ക്ക് മുന്‍പ് പ്രളയകാലത്തു കരകവിഞ്ഞൊഴുകിയ നദികളും തോടുകളുമെല്ലാം ഇന്ന് വറ്റിവരണ്ടുണങ്ങി കിടക്കുന്നു. വറുതിയിലേക്ക് വീഴുന്ന നാളെകള്‍ക്കായി ഓരോ തുള്ളി വെള്ളവും കാത്തുസൂക്ഷിക്കുവാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന ഓര്‍മപ്പെടുത്തലാണ് ജലദിനം. ജലാശയങ്ങളിലും നദികളിലും മാലിന്യം വലിച്ചെറിയുന്ന പ്രവണതയും അധികമായി കണ്ടുവരുന്നു. ജലം ജീവനാണ്. ജീവജലം മലിനമാക്കരുത്. ഉപയോഗിക്കുന്നതിനേക്കാള്‍ അധികം ജലം പാഴാക്കി കളയുന്ന നമ്മള് ഒരുതുളളി വെളളമെങ്കിലും നാളേയ്ക്കായി കരുതിവെയ്ക്കണം…'
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)