
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്കി സുപ്രീംകോടതിയുടെ വിധി എത്തി. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്. സ്ത്രീ പ്രവേശനത്തിലെ ചരിത്ര വിധിയാണ് ഇത്. വിധി അംഗീകരിക്കുമെന്ന് ശബരിമലയിലെ തന്ത്രി കുടുംബമായ താഴമണ്‍ അറിയിച്ചു. പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഇതോടെ ഉയരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്.
യങ് ലോയേഴ്സ് അസോസ്സിയേഷനാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് ഭരണഘടനാ ലംഘനമാണോ എന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. സ്ത്രീകളെ പ്രവേശിക്കരുതെന്ന ആചാരം അംഗീകരിക്കാനാകില്ല. ഇത് സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ്. ശരീരിക ഘടനയുടെ പേരിലെ വിവേചനം അംഗീകരിക്കാനാകില്ല. സ്ത്രീകളോടുള്ള വിവേചനം ഇരട്ടത്താപ്പാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകളെ വിലക്കുന്ന ചട്ടം സുപ്രീംകോടതി എടുത്തു കഴിഞ്ഞു. ഇതോടെ അടുത്ത മാസപൂജ മുതല്‍ തന്നെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താനാകും. കേരളാ സര്‍ക്കാരിന്റെ നിലപാടുകളാണ് അംഗീകരിക്കപ്പെടുന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സ്ത്രീ പ്രവേശനത്തെ ചര്‍ച്ചയാക്കുന്നതിനെ സുപ്രീംകോടതി അംഗീകരിച്ചില്ല. ശാരീരിക അവസ്ഥയുടെ പേരിലെ വിവേചനം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നിലപാട് വിശദീകരിച്ചു.
എട്ടു ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്. വാദങ്ങള്‍ ക്രോഡീകരിച്ച് എഴുതി നല്കാന് ഹര്‍ജിയെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിയ കക്ഷികളുടെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിരുന്നു. പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു. സ്വകാര്യത ഉള്‍പ്പെടെ പല വിഷയങ്ങളിലും പ്രതിഷ്ഠയ്ക്ക് അവകാശങ്ങളുണ്ടെന്നും അതു പരിശോധിക്കേണ്ടത് ഭരണഘടനാ സാധുതയുടെ അടിസ്ഥാനത്തിലാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളെ വിലക്കുന്ന നിലവിലെ ആചാരം തുടരണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിലപാട്. സുപ്രീംകോടതി ക്ഷേത്രാചാരങ്ങളെ മാനിക്കണമെന്നും ഈ വിഷയത്തില്‍ ലിറ്റ്മസ് ടെസ്റ്റ് നടത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)